മൂവ്വർകുളങ്ങര കാവ്, രായമംഗലം, പെരുമ്പാവൂർ.

Moovarkulangara Kavu

മൂവ്വർകുളങ്ങര കാവ്, രായമംഗലം, പെരുമ്പാവൂർ.

നിബിഡ വനമധ്യേ ഭദ്രകാളിയെ പ്രധാന ദേവതയായി നിത്യം പൂജിച്ച് വാണിരുന്നതും അതി പൗരാണികത്തിൽ ഉദ്ദേശം ആയിരത്തിൽ അധികം വർഷം പഴക്കമുള്ളതുമായ ഒരു ബ്രഹ്മാലയമായിരുന്നു ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം.

ഒരു കാലത്ത് പകൽ സമയം പോലും ഭയപ്പാടോടെ ദേവിസ്തുതികൾ ഉച്ചത്തിൽ ജപിച്ചാണ് ആളുകൾ ഇതുവഴി കടന്നുപോയിരുന്നത്. ഈ ദേവിക്ക് കാഴ്ച കുറവായിരുന്നെന്നും അത് മൂലം ക്ഷുദ്രജീവികളിൽ നിന്നും ഭക്തരെ രക്ഷിക്കുന്നതിന് സ്ഥിരമായി മൂളികൊണ്ടിരുന്നുവെന്നും അതിക്രമിച്ചെത്തുന്നവരെ വാളെടുത്ത് ശത്രു നിഗ്രഹം ചെയ്തിരുന്നു എന്നുമാണ് പഴമക്കാർ പറയുന്നത്. മൂളികൊണ്ടിരുന്ന ദേവി ആയതിനാൽ
മൂളോർകുളങ്ങര എന്നറിയപ്പെട്ടിരുന്നിടം കാലാന്തരത്തിൽ ലോപിച്ച് മൂരുകാവ് എന്നറിയപ്പെട്ടുവരുന്നു.

ബ്രാഹ്മണ കുടുംബ സംരക്ഷണയിൽ അതീവ പ്രൗഡിയിൽ നിലനിന്നു പോന്നിരുന്ന ഈ ക്ഷേത്രം ബ്രാഹ്മണ കുടുംബത്തിന്റെ ദാരിദ്രാവസ്ഥ മൂലം നിത്യനിദാന ചടങ്ങുകൾക്കുവരെ മുടക്കം വരികയും ക്ഷേത്രം പൂർണ്ണമായും ജീർണ്ണാവസ്ഥയിൽ എത്തുകയും ക്ഷേത്ര സ്വത്ത് അന്യാധീനപ്പെട്ട് പോവുകയും വിഗ്രഹങ്ങളും സാധന സാമഗ്രികളും നശിക്കപ്പെട്ട് പോവുകയും സ്ഥലവാസികൾക്ക് ആധിവ്യാധികളും ദുർമരണങ്ങളും കഷ്ടപാടുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

പടിഞ്ഞാറ് ദർശനമായി നാലുകെട്ടിന്റെ രൂപത്തിൽ ശ്രീ കോവിൽ നിർമ്മിച്ച് നടുമുറ്റത്ത് ഒരേ പീഠത്തിൽ നടുക്ക് ഭദ്രകാളി തെക്ക് ശാസ്താവ് വടക്ക് ദുർഗ്ഗ മറ്റൊരു പീഠത്തിൽ തെക്ക് മാറി ഭുവനേശ്വരി പുറത്ത് മീനം രാശിയിൽ പടിഞ്ഞാറ് ദർശനമായി നാഗരാജാവും നാഗയക്ഷിയുമായി കുടികൊള്ളുന്നു.

ഈ തരത്തിൽ മൂന്ന് ദേവദാ സങ്കൽപ്പം വരുന്നതിനാൽ ഈ ക്ഷേത്രം
മൂവ്വർകുളങ്ങര കാവ് എന്ന നാമത്തിൽ നിലകൊണ്ട് വരുന്നു.

മണ്ഡലകാലത്ത് 41 ദിവസം നടക്കുന്ന മണ്ഡലകാല
ദീപാരാധനക്കൊപ്പം ആണ്ട് തോറും ചിങ്ങം 3 പ്രതിഷ്ഠാദിനമായും ആഘോഷിച്ച് വരുന്നു.

കാട്ട് ചെത്തി പൂക്കൾ കൊണ്ട് മാല ചാർത്തി പ്രാർത്ഥിക്കുന്നവർക്ക് ഉദ്ദിഷ്ട കാര്യ സിദ്ധിയും, മംഗല്യസൗഭാഗ്യവും, മലർപ്പറ സമർപ്പിക്കുന്നവർക്ക് ആഗ്രഹ സാഫല്യവും ഓടവും കിണ്ടിയും നെയ് നിറച്ച് സമർപ്പിക്കുന്നവർക്ക് സന്താന ലബ്ധിയും ദേവി പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം.

ഉത്സവ വിശേഷങ്ങൾ

  • തുലാമാസം
  • സ്കന്ദഷഷ്ഠി
  • ധനുമാസം – കാർത്തിക
  • കാർത്തിക ഉത്സവം
  • മകരമാസം – തൈപ്പൂയം
  • തിരുവുത്സവം – ഭസ്മക്കാവടി – ഭസ്മാഭിഷേകം
  • കർക്കിടകം
  • നിറപുത്തിരി
  • എല്ലാ മാസവും ഷഷ്ഠി വൃതാചരണവും നടന്നു വരുന്നു.