കാരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രായമംഗലം, പെരുമ്പാവൂർ.

കാരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രായമംഗലം, പെരുമ്പാവൂർ.

പാല, കിടങ്ങൂർ പ്രദേശങ്ങളിലെ നമ്പൂതിരി കുടുംബങ്ങളിലെ ചില കുടുംബക്കാർ പണ്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭാഗത്ത് താമസിച്ചിരുന്നതും വളരെ സമ്പന്നരായിരുന്ന അവർ അവരുടെ ആരാധനാമൂർത്തിയായ ശ്രീ മഹാവിഷ്ണുവിന് ക്ഷേത്രം നിർമ്മിച്ച് ആരാധിച്ച് പോന്നിരുന്നതാണ്. മനോഹരമായ കൊത്തുപണികളോട് കൂടിയ ശ്രീകോവിലും ക്ഷേത്രക്കുളവും ക്ഷേത്രത്തിന്റെ പ്രൗഡിയും പൗരാണികതയും വിളിച്ചോതുന്നതാണ് ഇവിടം.

കിഴക്കോട്ട് ദർശനമായി ശംഖ് ചക്രഗദാപത്മാദികളോടെ പുഞ്ചിരി തൂകി നിൽക്കുന്ന ശാന്ത സ്വരൂപവും മനോഹരവുമായ ശ്രീക്യഷ്ണ സ്വരൂപം ദർശിക്കുന്ന ഏതൊരു ഭക്തനും ദർശന സാക്ഷാത്കാരം കൈവരുന്നതാണ്.

മണ്ഡലകാലത്ത് 41 ദിവസം നടക്കുന്ന മണ്ഡലകാല ദീപാരാധനയും ദശാവതാരം ചന്ദനം ചാർത്തും അഷ്ടമിരോഹിണി ദിനത്തിൽ തിരുവുത്സവവും, എല്ലാ തിരുവോണ നാളിലും തിരുവോണ ഊട്ടും നടന്നു വരുന്നു.

ഉത്സവ വിശേഷങ്ങൾ

  • തുലാമാസം
  • സ്കന്ദഷഷ്ഠി
  • ധനുമാസം – കാർത്തിക
  • കാർത്തിക ഉത്സവം
  • മകരമാസം – തൈപ്പൂയം
  • തിരുവുത്സവം – ഭസ്മക്കാവടി – ഭസ്മാഭിഷേകം
  • കർക്കിടകം
  • നിറപുത്തിരി
  • എല്ലാ മാസവും ഷഷ്ഠി വൃതാചരണവും നടന്നു വരുന്നു.