പെരയ്ക്കാട്ട് മഹാദേവ ക്ഷേത്രം, രായമംഗലം, പെരുമ്പാവൂർ.

പെരയ്ക്കാട്ട് മഹാദേവ ക്ഷേത്രം, രായമംഗലം, പെരുമ്പാവൂർ.

പിതാവും മകനും ഒരേ നേർരേഖയിൽ ഒരേ ദിശയിൽ ദർശനമരുളുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ക്ഷേത്രമാണ് പെരയ്ക്കാട് മഹാദേവ ക്ഷേത്രം. അത് കൊണ്ട് തന്നെ കൂട്ടുമഠം ക്ഷേത്രത്തിൽ പുത്രൻ ബാലസുബ്രഹ്മണ്യനെ തൊഴുന്നവർ പിതാവ്പെ രയ്ക്കാട് പരമേശ്വരന്റെ മുന്നിലെത്തി തൊഴുതാൽ മാത്രമേ ദർശന പൂർത്തീകരണം ഉണ്ടാവുകയുള്ളു എന്നതാണ് ഐതിഹ്യം. കിടങ്ങൂരിൽ താമസമുറപ്പിച്ചിരുന്നതിൽ പ്രധാനികളായിരുന്ന പതിനാല് ബ്രാഹ്മണ ഇല്ലക്കാർ പിന്നീട് കേരളത്തിൽ മറ്റ്ഗ്രാ മങ്ങളുമായി ബന്ധം പുലർത്തുന്നതിനായി സഞ്ചരിക്കുകയും സഞ്ചാരമധ്യേ ഇവിടെയെത്തിയ ഇവർക്ക്സു ബ്രഹ്മണ്യാംശമായ സർപ്പം ഇഴഞ്ഞ് നിങ്ങുകയും അതിന്റെ അടയാളം വീണിടം മുഴുവൻ ദേവന്റേതാണെന്ന് വിളിപാടുണ്ടാകുകയും ചെയ്തു. പാടശേഖരങ്ങളുടെ നടുവിൽ ഒരു കാടും പുരയും കണ്ടെത്തുകയും ആ പുര സ്വയംഭൂവായ ശിവക്ഷേത്രമാണെന്ന് ഇവർ മനസിലാക്കുകയും ചെയ്തു. പുരയും കാടും ചേർന്ന് പെരയ്ക്കാടായി മാറിയ ഇവിടം നിരവധി പണ്ഡിതശ്രേഷ്ഠൻമാരുടെ വാസസ്ഥലം കൂടി ആയിരുന്നതായാണ് കേൾവി. സർപ്പം ഇഴഞ്ഞ് നീങ്ങിയ സ്ഥലത്തിന് രാഹുമണ്ഡലം എന്ന് പേര് വരികയും പിന്നീടത് രായമംഗലം എന്ന പേരിൽ അറിയപ്പെടുകയുമാണുണ്ടായത്.
പടിഞ്ഞാറ് ദർശനമായി വാണരുളുന്ന ഉഗ്രമൂർത്തിയായ ദേവനെ മനമുരുകി പ്രാർത്ഥിക്കുന്നവർക്ക് ഫലം ക്ഷിപ്രമെന്നാണ് അനുഭവം പറയുന്നത്. ഉപദേവതകളായ വനദുർഗ്ഗ, ശാസ്താവ്, നാഗ രാജാവ് എന്നിവർ കുടികൊള്ളുന്നിടം ഇപ്പോഴും വനാന്തരീക്ഷമാണ്. കൂട്ടുമഠം ബാലമുരുകന്റെ ഉത്സവ പര്യവസാനം പുലർച്ചേ ഭഗവാൻ ബാലമുരുകൻ ആനപ്പുറത്തെഴുന്നുള്ളി പിതാവിന്റെ മുന്നിലെത്തി ഉപചാരം ചൊല്ലി മടങ്ങുന്ന വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ചടങ്ങ് കണ്ട് തൊഴുന്നതും അപൂർവ്വ ഭാഗ്യമാണ്.

ഉത്സവ വിശേഷങ്ങൾ

  • ചിങ്ങം – നിറപുത്തിരി
  • കന്നി – സർപ്പപ്രതിഷ്ഠാദിനം
  • മകരമാസം
  • അശ്വതി – കൊടിയേറ്റ്
  • തിരുവാതിര – ആറാട്ട്
  • എല്ലാ മാസവും തിരുവാതിര ഊട്ട് നടന്നു വരുന്നു.