കൂട്ടുമഠം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, രായമംഗലം, പെരുമ്പാവൂർ.

കൂട്ടുമഠം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, രായമംഗലം, പെരുമ്പാവൂർ.

പെരുമ്പാവൂരിൽ നിന്നും മൂന്നാർ റോഡിൽ 6 കിലോമീറ്റർ മാറി കുറുപ്പംപടി രായമംഗലം എന്ന ഗ്രാമത്തിലാണ് 1000 വർഷങ്ങൾക്കു മേൽ പഴക്കമുള്ളതും മധ്യകേരളത്തിൽ അത്യപൂർവ്വമായുള്ളതുമായ ഈ ബാലമുരുക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കോട്ടയം ജില്ലയിലെ പാല, ഏറ്റുമാനൂർ പ്രദേശങ്ങളിലെ
പ്രധാനികളായിരുന്ന 14 ബ്രാഹ്മണ ഇല്ലക്കാർ കിടങ്ങൂരിൽ ക്ഷേത്രദർശനം നടത്തി വൈഷ്ണവ ആരാധനക്കൊപ്പം സുബ്രഹ്മണ്യനേയും ആരാധനാക്രമത്തിൽ ഉൾപ്പെടുത്തിയതിനൊപ്പം കേരളത്തിൽ മറ്റ് ഗ്രാമങ്ങളുമായി ബന്ധം പുലർത്തുന്നതിനായി നിർമ്മിച്ച 16
ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനമാണ് കൂട്ടുമഠം ക്ഷേത്രം.

കിടങ്ങൂർ നമ്പൂതിരിമാർ തങ്ങളുടെ യാത്രക്കിടയിൽ ഈ നാട്ടിലെ പ്രധാന ബ്രാഹ്മണ കുടുംബങ്ങളായ ആലിൻ കാവ് മഠത്തിലും , അർത്തുങ്കൽ മഠത്തിലും
വിശ്രമിക്കുന്നതിനായി എത്തി ഭക്ഷണം കഴിക്കുന്നതിനായി കൈവശമുണ്ടായിരുന്ന സുബ്രഹ്മണ്യവിഗ്രഹം തളത്തിൽ വയ്ക്കുകയും ഭക്ഷണ ശേഷം വിഗ്രഹം എടുത്തപ്പോൾ അവിടെ നിന്നും ഉയർത്തുവാൻ സാധിക്കാതെ വരികയാൽ വിഗ്രഹം അവിടെ തന്നെ പ്രതിഷ്ഠിക്കുകയുമാണുണ്ടായത് എന്നാണ് ഐതിഹ്യം.

മധ്യകേരളത്തിൽ ആചാരാനുഷ്ഠാന പ്രകാരം മാസം തോറും ഷഷ്ഠിവ്രത ചടങ്ങുകൾ നടക്കുന്ന ഏക ക്ഷേത്രമാണ് ഇത്.

പഴനി കഴിഞ്ഞാൽ വൃതാനുഷ്ഠാനങ്ങളോടെ കാവടി ആടി അഭിഷേകം നടക്കുന്നതും

കൂടാതെ ശിവശക്തിസ്വരൂപനായ ബാലസുബ്രഹ്മണ്യസ്വാമിക്ക്
മകരമാസത്തിലെ തൈപ്പൂയനാളിൽ
രാവിൻ്റെ മധ്യത്തിൽ പൂർണ്ണ ചന്ദ്രപ്രഭയിൽ അഖില ദേവീദേവന്മാരുടേയും യക്ഷകിന്നര ഗന്ധർവ്വാദി അപ്സരസുകളുടേയും നിറസാന്നിധ്യത്തിൽ
വർഷത്തിലൊരിക്കൽ മാത്രം
നടന്നു വരുന്ന അത്യപൂർവ്വമായ
ഭസ്മാഭിഷേകവും ഈ ക്ഷേത്രത്തിൻ്റെ മാത്രം പ്രത്യേകതയാണ്.

ഉത്സവ വിശേഷങ്ങൾ

  • തുലാമാസം
  • സ്കന്ദഷഷ്ഠി
  • ധനുമാസം – കാർത്തിക
  • കാർത്തിക ഉത്സവം
  • മകരമാസം – തൈപ്പൂയം
  • തിരുവുത്സവം – ഭസ്മക്കാവടി – ഭസ്മാഭിഷേകം
  • കർക്കിടകം
  • നിറപുത്തിരി
  • എല്ലാ മാസവും ഷഷ്ഠി വൃതാചരണവും നടന്നു വരുന്നു.